PathanamthittaLatest NewsKeralaNews

കോന്നിയിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, ഒരു മാസത്തിലേറെ പഴക്കം

കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട കോന്നിയിൽ വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ടിബി ബാധിതനായ ജയപ്രസാദ് ആറുവർഷമായി ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു. വീട് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ജയപ്രസാദിനെ ഏറെ നാളുകളായി ആരും കണ്ടിരുന്നില്ല.

ടിബി രോഗത്തിന്റെ ചികിത്സയ്ക്ക് ജയപ്രസാദ് ആശുപത്രിയിലേക്ക് വരുന്നില്ലെന്ന് പിണങ്ങി കഴിയുന്ന ഭാര്യയായ അമ്പിളിയെ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാര്യ അമ്പിളി കോന്നി പോലീസിൽ പരാതി നൽകി.  ജയപ്രസാദിനെ അന്വേഷിച്ച് വീട്ടിലെത്തിയ അമ്പിളി  ജനൽ തുറന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. ദുർഗന്ധം വമിച്ചതോടെ വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കോന്നി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: രാജ്യത്ത് പാമോയിൽ വില കുത്തനെ ഇടിഞ്ഞു, 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button