മട്ടാഞ്ചേരി: രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച ഫോർട്ട്കൊച്ചിയിലെ കുട്ടികളുടെ പാർക്കിലാണ് രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അസം സ്വദേശികളായ പ്രിയങ്ക ബോറ ഇവരുടെ കാമുകനായ രൂപ് റോത്തി എന്നിവരാണ് കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂവാറ്റുപുഴയിലെ റൈസ് മില്ലിലെ തൊഴിലാളികളാണ് ഇരുവരും.
കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ അസമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് 3000 രൂപയും ഇവർ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ചത്.
Read Also : കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
നിലവിൽ കുട്ടി കളമശ്ശേരിയിലെ ബാലഭവനിൽ ആണുള്ളത്. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകണ്ട് ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയാണ് ഇരുവരെയും സംബന്ധിച്ച് പൊലീസിൽ അറിയിച്ചത്.
Post Your Comments