കൊച്ചി: ദത്ത് വിവാദത്തിൽ ഡിഎൻഎ ഫലം അനുകൂലമായതിനെ തുടർന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്‌ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനുപമയ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ ഹരീഷ് പേരടി രംഗത്ത്. ഇത് അനുപമയുടെ സമര വിജയമാണെന്നും ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പുരോഗമനക്കാർ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടുതപക്ഷ പാരമ്പര്യ തറവാടികൾ സംഘികളെക്കാൾ തറ നിലവാരത്തിൽ ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടും അവൾ തന്നെ വിജയിച്ചിരിക്കുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെയും നിയമ സംവിധാനങ്ങളുടെയും വിജയമാണെന്നും ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇത് അനുപമയുടെ സമര വിജയം…നിയമ പോരാട്ടങ്ങളുടെ വിജയം…പുരോഗമനക്കാർ എന്ന് സ്വയം പ്രഖ്യാപിക്കുന്നവർ, ഇടുതപക്ഷ പാരമ്പര്യ തറവാടികൾ സംഘികളെക്കാൾ തറ നിലവാരത്തിൽ ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടും അവൾ തന്നെ വിജയിച്ചിരിക്കുന്നു…ഇത് ജനാധിപത്യത്തിന്റെ വിജയം…നിയമ സംവിധാനങ്ങളുടെ വിജയം…ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെവിജയം…സീരിയലുകൾക്ക് നിലവാരമില്ലാ എന്ന വിധികർത്താക്കളുടെ വിധിയെ പിൻതാങ്ങിയ ബുദ്ധിജീവി അടിമകൾ “പോറ്റമ്മ” എന്ന സീരിയൽ എഴുതിയിട്ടും അനുപമ എന്ന യഥാർത്ഥ സ്ത്രീ,സമര പോരാളി അവളുടെ കുഞ്ഞിനെ തിരിച്ചെടുത്തിരിക്കുന്നു…കർഷകൻ അവന്റെ ഭൂമിയുടെ സംഗീതം ആസ്വദിക്കു പോലെ അവൾ അവളുടെ കുഞ്ഞിന്റെ സംഗീതം തിരിച്ചെടുത്തിരിക്കുന്നു…അനുപമക്കും കുഞ്ഞിനും നല്ലത് മാത്രം വരട്ടെ നല്ലത് മാത്രം…അനുപമ ലാൽ സലാം
Post Your Comments