പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്.
1,423 അടി വെള്ളമാണ് സെക്കൻഡിൽ ഡാമിന് പുറത്തേക്ക് ഒഴുകുന്നത്. ഇതേതുടർന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also : പീഡനക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ആളിയാർ ഡാം തമിഴ്നാട് തുറന്നിരുന്നു. തുടർന്ന് പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
Post Your Comments