വടകര: അറവുമാലിന്യം തള്ളുന്ന ക്വട്ടേഷൻ സംഘം പിടിയിൽ. വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫല്‍, ഷമീര്‍ എന്നിവരാണ് പിടിയിലായത്. നഗരസഭ ആരോഗ്യ വിഭാഗം പൊലീസിന്റെ സഹായത്തോടെ മാലിന്യം തള്ളുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വടകര ലിങ്ക് റോഡില്‍ ചാക്കിലാക്കിയ മാലിന്യവുമായി സ്കൂട്ടറിലെത്തി തള്ളുകയായിരുന്നു. ഇത് മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇവർ പിടിയിലായത്.
വില്യാപ്പള്ളി ചെക്കോട്ടി ബസാറിലെ തിരുവള്ളൂര്‍ സ്വദേശി കള്ളാര്കണ്ടി അബ്ദുല്ലയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വല്യാണ്ടി ബീഫ് സ്റ്റാളില്‍ നിന്നുള്ള അറവുമാലിന്യമാണ് തള്ളാൻ ക്വട്ടേഷനെടുത്തതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. തുടർന്ന് മാലിന്യം ബീഫ് സ്റ്റാളിൽ തിരികെ എത്തിക്കുകയും ചെയ്തു.
Read Also : താലികെട്ടിന് തൊട്ടു മുമ്പ് വരന് വിവാഹത്തില്‍ നിന്ന് പിന്മാറി : ഓഡിറ്റോറിയത്തില്‍ വൻ സംഘർഷം
വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. ഉടമയ്ക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എസ്.ഐ തങ്കരാജ്, സി.പി.ഒ അതുല്‍, ഡ്രൈവര്‍ അജിത്, നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്കുമാര്‍ ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments