തിരുവനന്തപുരം: 46 മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കിയാണ് റെയില്‍വെ താല്‍കാലിക തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങി മാലിന്യത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം, ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂവെന്ന് മന്ത്രി രാജന്‍ അറിയിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരമടക്കമുള്ളവയില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read Also: സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
കനാലില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. ബൈക്കില്‍ വഴിയിലൂടെ പോയ ആളാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Post Your Comments