Latest NewsIndia

സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഏഴാം ക്ലാസുകാരന്റെ ക്വട്ടേഷൻ: നടപടിയെടുക്കാത്ത അധ്യാപകർക്കെതിരെ കേസ്

സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഏഴാം ക്ലാസുകാരൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ദൗണ്ഡിലുള്ള സ്കൂൾ വിദ്യാർത്ഥിയാണ് കൂടെ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്. വിവരം അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നതിന്റെ പേരിലാണ് സ്കൂളിലെ പ്രഥമാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തത്.

ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ് അതേ സ്കൂളിലെ ഒമ്പതാം ക്ലാസുകാരന് ക്വട്ടേഷൻ കൊടുത്തത്. തന്റെ സഹപാഠിയെ പീഡിപ്പിച്ച് കൊലപ്പെടുത്തണം എന്നായിരുന്നു ആവശ്യം. പ്രതിഫലമായി നൂറു രൂപയാണ് വാ​ഗ്​ദാനം ചെയ്തത്. പ്രോഗസ് കാർ‌ഡിൽ വ്യാജ ഒപ്പിട്ടത് പെൺകുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചതാണ് ഏഴാം ക്ലാസുകാരനെ പ്രകോപിപ്പിച്ചത്.

സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് ഏഴാം ക്ലാസുകാരൻ നിർദേശിച്ചത്. എന്നാൽ, ക്വട്ടേഷൻ ലഭിച്ച വിദ്യാർഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെൺകുട്ടിയുടെ അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button