KeralaLatest News

ഫ്ലാറ്റിൽ യുവതിയുൾപ്പെടെ 7 പേർ അറസ്റ്റിൽ: പിടിയിലായത് മയക്കുമരുന്ന് കച്ചവടവും ക്വട്ടേഷനും തൊഴിലാക്കിയ ​ഗുണ്ടാസംഘം

എറണാകുളം: കൊച്ചിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതി ഉൾപ്പെടുന്ന ​ഗുണ്ടാസംഘം അറസ്റ്റിലായി. ​ഗുണ്ടാതലവൻ നഹാസ്(31), പടിഞ്ഞാറെ പറമ്പിൽ എലൂർ, അക്ബർ (27), ചൂരൽ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിൻ, (32) വികാസവണി ഇസ്മയിൽ (31),കുറ്റിപ്പുറം, മലപ്പുറം, സുനീർ (44), കാക്കനാട് സ്വദേശിനി സൈബി സൈമൺ എന്നിവർ പിടിയിലായത്.

തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറൽ ഫ്ലാറ്റിൽ 202-ാം നമ്പർ റൂമിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 50 ഗ്രാമോളാം എംഡിഎംഎയും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെഎസ് സുദർശൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്നാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. നഹാസിന്റെ നേതൃത്വത്തിൽ സിറ്റിയിൽ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു സംഘം.

പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വട്ടേഷൻ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഢംബര കാർ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികൾക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

പിടികൂടിയ ക്വട്ടേഷൻ മയക്കുമരുന്ന് മാഫിയയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റും അന്വേഷിച്ചുവരികയാണ് . തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ്, എസ്ഐമാരായ നിതീഷ്, ജയകുമാർ, ബൈജു, വനിത എഎസ്ഐ പ്രീത,എഎസ്ഐ അനീഷ്, സിപിഒ മാരായ നിതിൻ, ചന്ദ്രൻ, സുജിത്ത്, മെൽജിത്ത്, എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്കോഡുമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button