Latest NewsKeralaNews

ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല, ഈ നിൽപ്പ് പരമ ബോറാണ്: ഹരീഷ് പേരടി

താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്

ശബരിമല സന്ദർശിച്ച ദേവസ്വം മന്ത്രി രാധാകൃഷണൻ ക്ഷേത്ര നടക്കൽ നിന്നപ്പോൾ തൊഴുതില്ലെന്നും തീർത്ഥം സാനിറ്റൈസർ പോലെയാണ് ഉപയോഗിച്ചതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഹരീഷ് പേരടി പറയുന്നു.

read also: പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത് നേതാവ്, വലിയ പ്രക്ഷോഭത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് ഭീഷണി

കുറിപ്പ് പൂർണ്ണ രൂപം

ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല..ക്ഷേത്ര നടത്തിപ്പിന്റെ കാര്യസ്ഥനായി ഓഫിസിൽ ഇരുന്നാൽ മതി…ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വരാൻ എനിക്ക് താത്പര്യമില്ലാ എന്ന് ഉറക്കെ പറയാതെ രണ്ടിന്റെയും ഇടയിൽ ഉള്ള ഈ നിൽപ്പ് പരമ ബോറാണ്..കൈകൾ താഴത്തി കുട്ടികെട്ടി അച്ചടക്കത്തോടെ നിൽക്കുന്നതും കൈകൾ കൂപ്പി അച്ചടക്കത്തോടെ നിൽക്കുന്നതും ഒരു പോലെയാണ് …രക്തസാഷി മണ്ഡപത്തിന്റെ മുന്നിൽ അച്ചടക്കത്തോടെ കൈകൾ മുഷ്ടി ചുരട്ടി ആകാശത്തേക്ക് ഉയർത്തി പൂക്കൾ അർപ്പിക്കുന്നതു പോലെ …താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും നിങ്ങൾ ഏത് സ്ഥാനത്തിരുന്നാലും ഭരണഘടന അവകാശം നൽകുന്നുണ്ട്…രാധാകൃഷണൻ എന്ന ദളിത് സഹോദരൻ, സഖാവ് ദേവസ്വം മന്ത്രിയായതിൽ ഏറ്റവും അഭിമാനിക്കുന്ന രാഷ്ട്രിയമാണ് എന്റെത്…പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയി നിന്നതിനു ശേഷമുള്ള അതി വിപ്ലവ പ്രസംഗത്തിനോട് ദുഖവും നിരാശയും മാത്രം…❤️❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button