ലക്നൗ : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതോടെ പൗരത്വനിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജാമിയത് ഇ ഉല്‍മ ഇ ഹിന്ദ് നേതാവ് മൗലാനാ അര്‍ഷാദ് മദ്നി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടര്‍ന്ന പ്രതിഷേധക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു മദ്നി ഇക്കാര്യം ഉന്നയിച്ചത്. പൊതുജനങ്ങളുടെ ശക്തി വളരെ വലുതാണെന്നും നേതാവ് ഭീഷണി മുഴക്കി.
Read Also : പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടണം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത്
‘ശക്തമായി പ്രതികരിച്ചാല്‍ ഏതൊരു വിഷയത്തിനും പരിഹാരം കാണാമെന്ന് അതിര്‍ത്തിയിലെ പ്രതിഷേധം തെളിയിച്ചു. നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന സമരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചപോലെ പൗരത്വ നിയവും പിന്‍വലിക്കണം. പ്രത്യേക വിഭാഗത്തെയാണ് ഈ നിയമം കൂടുതലായി ബാധിക്കുക. അവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ സമാനമായ പ്രതികരണമാകും കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടിവരിക’ മദ്നി വ്യക്തമാക്കി.
Post Your Comments