
തിരുവനന്തപുരം: പാരഗൺ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച ചിത്രം പങ്കുവച്ച എ എ റഹീമിനെ ട്രോളി സോഷ്യൽ മീഡിയ. സങ്കികൾ എവിടെ പോയി കഴിക്കണം എന്ന് പറഞ്ഞോ അവിടെത്തന്നെ പോയി കഴിച്ചു അവർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണോ നിങ്ങളെന്നാണ് സോഷ്യൽ മീഡിയ എ എ റഹീമിനോട് ചോദിക്കുന്നത്.
ഭക്ഷണത്തിലും വെറുപ്പ് കലർത്തുന്നവർക്കെതിരെ ജാഗ്രതൈ, അറ്റ് കോഴിക്കോട് പാരഗൺ എന്ന തലക്കെട്ടിലായിരുന്നു എ എ റഹീം സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
ഇത്രയും ധൈര്യമായിട്ട് ഭക്ഷണം കഴിക്കുന്നെങ്കിൽ അത് തുപ്പുന്നവരുടെ ആയിരിക്കില്ല അല്ലെങ്കിലും റഹിം ഒരുപാട് തുപ്പിയ ആഹാരം കഴിക്കുന്ന ആളല്ലേയെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
അതേസമയം, ഡിവൈഎഐക്ക് കേരളത്തിൽ നോൺ ഹലാൽ ഫെസ്റ്റ് നടത്താൻ തന്റേടമുണ്ടോ? ചെയ്തു കാണിക്ക് എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
Post Your Comments