മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ഡിസംബറിൽ നടക്കുന്ന ബയേണും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. ജർമ്മനിയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണ് മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്താൻ അധികാരികൾ തീരുമാനിച്ചത്.
ഡിസംബർ 8നാണ് ബാഴ്സലോണയും ബയേണും തമ്മിലുള്ള മത്സരം നടക്കേണ്ടത്. ബാഴ്സലോണക്ക് നിർണായകമായ മത്സരമാകും അത്. ബയേണിന്റെ ഹോം സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലാത്തത് ബാഴ്സക്ക് ചെറിയ ആശ്വാസം നൽകും. നേരത്തെ സ്പെയിനിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബയേൺ മികച്ച ജയം നേടിയിരുന്നു.
Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!!
അതേസമയം, സ്പാനിഷ് ലീഗിൽ ബാഴ്സലോണ നാളെ ഇറങ്ങും. കരുത്തരായ എസ്പാനിയോളാണ് ബാഴ്സലോണയുടെ എതിരാളികൾ. ലീഗിൽ മോശം ഫോമിൽ തുടരുന്ന ബാഴ്സയ്ക്ക് ഏറെ നിർണായകമാണ് നാളത്തെ മത്സരം. 12 മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഒമ്പതാം സ്ഥാനത്താണ് ബാഴ്സലോണ. ബാഴ്സലോണയുടെ ഇതിഹാസ താരം സാവി പരിശീലകനായി ക്യാമ്പ് നൗവിൽ എത്തിയതോടെ ഏറെ പ്രതീക്ഷയോടെയാണ് ബാഴ്സ ആരാധകർ.
Post Your Comments