KeralaNattuvarthaLatest NewsNewsIndia

പൊലീസ് പിടിച്ചു കൊണ്ടു വന്നിട്ടും രണ്ടാമതും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: ഒരുവർഷത്തിന് ശേഷം അറസ്റ്റ്

ആലപ്പുഴ: പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടാമതും അതേ കാമുകനൊപ്പം തന്നെ കടന്നുകളഞ്ഞ യുവതിയെ വീണ്ടും പൊലീസ് പിടികൂടി. ആലപ്പുഴ തുറവൂര്‍ എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ക​റു​ക​പ്പ​റ​മ്പില്‍ വി​ദ്യ​മോ​ള്‍ (34), ക​ള​രി​ക്ക​ല്‍ ക​ണ്ണാ​ട്ട് നി​ക​ര്‍​ത്ത് ശ്രീ​ക്കു​ട്ട​ന്‍ (33) എ​ന്നി​വ​രാ​ണ് അ​രൂ​ര്‍ പൊ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

Also Read:കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി കര്‍ഷകരെ പ്രശ്‌നത്തിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഒരുവര്‍ഷത്തോളമായി യുവാവും യുവതിയും ഒരുമിച്ചു ജീവിക്കുകയായിരുന്നു ഇതിനിടയിലാണ് വീണ്ടും പൊലീസ് പിടിയിലായത്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

യുവതിയുടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ഒ​രു​വ​ര്‍​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വിദ്യാമോളെയും ശ്രീക്കുട്ടനെയും പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇരുവരും കസ്റ്റഡിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button