PathanamthittaNattuvarthaLatest NewsKeralaNews

കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണു : കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മല്ലപ്പള്ളി: വീടിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ എം നജീബ്(42) ആണ് മരിച്ചത്.

രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരങ്കുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിന്റെ വീട്ടില്‍ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. മുമ്പ് കോണ്‍ക്രീറ്റു ചെയ്ത കാര്‍പോര്‍ച്ചിന്റെ ബീമില്‍ കയറി ഇരുന്നു തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞ് വീഴുകയായിരുന്നു.

അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പെരുമ്പെട്ടി പൊലീസും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോ​ഗിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

Read Also : കാ​ട്ടാ​ന​യു​ടെ ആക്രമണം : വിദ്യാർഥിനിക്ക്​ പരിക്ക്

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സബീന. മക്കള്‍: മുഹമ്മദ്ഷാ, മുഹമ്മദ് ഷെമീര്‍, മുഹമ്മദ്ഷെഹീന്‍. നജീബിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചുങ്കപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button