ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത മഴയില്‍ ചെന്നൈയില്‍ രണ്ട് പേര് മരിച്ചു. ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണാണ് രണ്ട് പേര് മരിച്ചത്.
അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയടക്കം ആറു ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും നിര്‍ദേശം നല്കി.
ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളും റദ്ദാക്കി. എട്ടെണ്ണം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്.
Read Also : വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ
തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ ആന്ധപ്രദേശിലും ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Post Your Comments