AlappuzhaNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് കെട്ടിടത്തിലെ കോ​ണ്‍​ക്രീ​റ്റ്പാ​ളി പൊട്ടി​വീ​ണു:വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നാ​ണ്(76) പ​രി​ക്കേ​റ്റ​ത്

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലെ കെ​ട്ടി​ട​ത്തി​ലെ മേ​ല്‍​ക്കൂ​ര​യു​ടെ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണ് വ​യോ​ധി​ക​നാ​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേറ്റു. തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി പ​ര​മേ​ശ്വ​ര​നാ​ണ്(76) പ​രി​ക്കേ​റ്റ​ത്.

Read Also : തീവില! കാശ്മീരി ആപ്പിളിന്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ, വിൽപ്പന പൊടിപൊടിച്ച് വ്യാപാരികൾ

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​നാ​യ പ​ര​മേ​ശ്വ​ര​ന്‍ താ​മ​സ​സ്ഥ​ല​മാ​യ മാ​വേ​ലി​ക്ക​ര​യ്ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ര​മേ​ശ്വ​ര​നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍​കി.

Read Also : പ്രധാനമന്ത്രിയെ നരാധമനെന്ന് അവഹേളിച്ച് ജെയ്ക് സി തോമസ്, നാക്കുപിഴയല്ലെന്ന് ആവർത്തിച്ച് വിവാദ പരാമർശം

അതേസമയം, അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ഴു​ന്ന​ത് സ്ഥി​ര​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ നേ​ര​ത്തേ​യും പ​ല​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button