മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് വലിയൊരു ഭാവിയുണ്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്. സഹലിനെ ഏതു പൊസിഷനിൽ കളിപ്പിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവാൻ. സഹലിന് ഇന്ത്യൻ ദേശീയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധാന താരമായി മാറാനുള്ള പൊട്ടൻഷ്യലുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
‘സഹലിനും ലൂണയ്ക്കും കുറെ പൊസിഷനിൽ കളിക്കാനുള്ള കഴിവുണ്ട്. ഇരുവരെയും വ്യത്യസ്ത പൊസിഷനിൽ പരീക്ഷിക്കും. ശരിയായ പൊസിഷനും ആദ്യ ഇലവനും പതിയെ കണ്ടെത്തും’ ഇവാൻ പറയുന്നു. കഴിഞ്ഞ സീസണിൽ സഹൽ വിങ്ങുകളിലായിരുന്നു കൂടുതൽ സമയം കളിച്ചിരുന്നത്. താരത്തിന് കഴിഞ്ഞ സീസണിൽ കൂടുതൽ അവസരങ്ങൾ നൽകിയിരുന്നില്ല.
Read Also:- അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണം, ടിം പെയ്ന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു
നാലു വിദേശ താരങ്ങൾ മാത്രമെ ഇത്തവണ ഒരേ സമയം ഒരു ടീമിന് കളത്തിൽ ഇറക്കാനാകു എന്നത് കൊണ്ട് തന്നെ ആദ്യ ഇലവനിൽ സഹലിനെ ഉൾപ്പെടുത്താനാണ് സാധ്യത. അവസാന സീസണിൽ അവസാനത്തു നിന്ന് രണ്ടാമത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്ഥാനം എങ്കിലും ഇത്തവണ അർഹിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇത്തവണ ഉള്ള മുഴുവൻ വിദേശ താരങ്ങളും പുതുമുഖങ്ങളാണ്.
Post Your Comments