കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പരാതിയിലാണ് നടപടി. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് വിശദമാക്കി.
അതേസമയം, തങ്ങള്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകർ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കൾ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
പാക്കിസ്ഥാന് വനിതാ എംഎല്‍എ സാനിയയുടെ പേരിൽ അശ്ലില വീഡിയോ: പരാതി
ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന കോൺഗ്രസ് യോഗവുമായി ബന്ധപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.
Post Your Comments