തിരുവനന്തപുരം: ആളിയാര്‍ ഡാം തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നേരത്തെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്നാട് അധികൃതര്‍ മുൻപേ പറഞ്ഞിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന വാർത്ത വലിയ തോതിൽ പ്രചരിക്കുകയായിരുന്നു.
Also Read:കെപിഎസി ലളിതയുടെ ചികിത്സ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ
സെക്കന്‍ഡില്‍ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് സംഭവത്തിൽ വിശദീകരിച്ചു. വിവരം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു തമിഴ്നാട് വ്യക്തമാക്കി.
അതേസമയം, മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണെന്ന് റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
Post Your Comments