KeralaLatest NewsNews

കെപിഎസി ലളിതയുടെ ചികിത്സ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം : കരൾ സംബന്ധമായ അസുഖത്തെ തുടർന്ന ചികിത്സയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കാൻ തീരുമാനിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി അബ്ദുറഹിമാൻ. ചികിത്സ ഏറ്റെടുത്തത് അവരുടെ ആവശ്യപ്രകാരമാണെന്നും കലാകാരി എന്ന നിലക്കാണ് ചികിത്സ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

Also Read : മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചു

ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍ക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. കെ.പി.എ.സി ലളിതക്ക് സ്വത്തുക്കളില്ല. ഇതിനാലാണ് അവര്‍ ചികിത്സാ സഹായം അഭ്യര്‍ഥിച്ചത്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തത്. അവര്‍ കേരളത്തിന് ഒരു അസറ്റാണ്. അവരെ തഴഞ്ഞാല്‍ മറ്റൊരു തീരിയിലാണ് ഇത് വര്‍ത്തയാവുക. ഇത് തര്‍ക്ക വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button