പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ഇന്ന് മുതല്‍ സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്നു. 10 കേന്ദ്രങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയില്ലാതെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്താനാകും. ഇതുവരെ വെര്‍ച്വല്‍ ക്യു വഴി മുന്‍കൂര്‍ അനുമതി തേടിയവര്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിയിരുന്നത്.
Read Also : ഐ ലീഗ് ഡിസംബർ അവസാനം ആരംഭിക്കും
സ്പോട്ട് ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതോടെ കൂടുതല്‍ പേര് ദര്‍ശനത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം അധികൃതര്‍. കൊവിഡും കനത്ത മഴയും പ്രതികൂല ഘടകമായതോടെ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിരുന്നു. പ്രതിദിനം മുപ്പതിനായിരം പേര്‍ക്ക് പ്രവേശനാനുമതി നല്‍കിയിരുന്നെങ്കിലും ആദ്യ ദിനത്തില്‍ പതിനായിരത്തില്‍ താഴെ ഭക്തര്‍ മാത്രമാണ് ശബരിമലയില്‍ എത്തിയത്.
എരുമേലി, നിലയ്ക്കല്‍, കുമളി, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മശാസ്ത്രാ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.
Post Your Comments