PalakkadNattuvarthaLatest NewsKeralaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ വെളളപൂശാന്‍ ശ്രമിക്കുന്നത് പൊറുക്കില്ല, ആക്രമണം പൊലീസിന്റെ അറിവോടെ

സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആള്‍ തന്നെയാണെന്ന സന്ദേശമാണോ എസ്പി നല്‍കിയതെന്നും പികെ കൃഷ്ണദാസ് ചോദിച്ചു

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം പൊലീസിന്റെ അറിവോടെയാണ് നടന്നതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതികളെ വെളളപൂശാന്‍ ശ്രമിക്കുന്നത് പൊറുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും തീവ്രവാദ അക്രമമാണ് നടന്നതെന്നും പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെട്ടപ്പോഴും അയാളുടെ ക്രമിനല്‍ പശ്ചാത്തലം വിവരിക്കാനാണ് ജില്ലാ പൊലീസ് മേധാവി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ജമ്മുകാശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു: ഭീകരര്‍ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കൊല്ലപ്പെട്ടു

2019ന് ശേഷം സഞ്ജിത്ത് ഒരു കേസില്‍ പോലും പ്രതിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥ ചമച്ച് മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയല്ല പൊലീസ് മേധാവി ചെയ്യേണ്ടിയിരുന്നതെന്നും മറിച്ച് പ്രതികളെ കണ്ടെത്താനായിരുന്നു പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ ജില്ലാ പൊലീസ് മേധാവിയും ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആള്‍ തന്നെയാണെന്ന സന്ദേശമാണോ എസ്പി നല്‍കിയതെന്നും പികെ കൃഷ്ണദാസ് ചോദിച്ചു.

രണ്ടാഴ്ചയ്ക്കുളളില്‍ രണ്ടാമത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്ഡിപിഐ കൊലപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മൗനം പാലിക്കുന്നത് എസ്ഡിപിഐയ്ക്ക് കൊല നടത്താനുളള സമ്മതമായിട്ടാണ് തോന്നുന്നതെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button