PathanamthittaKeralaLatest NewsNews

ശബരിമലയില്‍ അരവണ പായസ നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര: പ്രചരണം വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സമൂഹ മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

പത്തനംതിട്ട: ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും നിര്‍മ്മാണ രീതിയെക്കുറിച്ചും നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ അരവണ പായസം ഉണ്ടാക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത് ഒരു മുസ്ലീമിനാണെന്നും ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം.

Read Also : ‘കിഫ്ബിയിലെ അഴിമതി ചൂണ്ടികാണിച്ചപ്പോള്‍ അന്ന് കളിയാക്കി: സിഎജി റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിന്’

സമൂഹ മാധ്യമങ്ങളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

ശബരിമലയിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ സന്നിധാനം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button