Latest NewsKeralaNews

‘കിഫ്ബിയിലെ അഴിമതി ചൂണ്ടികാണിച്ചപ്പോള്‍ അന്ന് കളിയാക്കി: സിഎജി റിപ്പോര്‍ട്ടിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിന്’

കിഫ്ബിയെപ്പറ്റി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിവെയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയിലെ അഴിമതിയും ക്രമക്കേടും സിഎജി ചൂണ്ടിക്കാട്ടിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിന് ഭയക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലെ വഴിവിട്ട നിയമനങ്ങളും ഉയര്‍ന്ന പലിശ നിരക്കില്‍ മസാലബോണ്ട് വാങ്ങിയതിന് പിന്നിലെ അഴിമതിയും ദുരൂഹതയും
അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി തങ്ങളെ കളിയാക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

Read Also : മോഡലുകളുടെ അപകടമരണം: മുന്‍കൂര്‍ ജാമ്യം തേടി സൈജു തങ്കച്ചന്‍ ഹൈക്കോടതിയില്‍

ഇപ്പോള്‍, കിഫ്ബിയെപ്പറ്റി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിവെയ്ക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. സിഎജിക്ക് രാഷ്ടീയമില്ലെന്നും മുഖ്യമന്ത്രി രാഷ്ടീയനിറം നല്‍കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസാലബോണ്ടിലെ അപാകതയെ തുടര്‍ന്ന് ആര്‍ബിഐ ഒരു ലക്ഷം രൂപ ഫൈന്‍ അടപ്പിച്ചത് ആരും മറന്നിട്ടില്ലെന്നും സിഎജിയെ ചോദ്യം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും സിഎജിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button