Latest NewsNewsIndia

അന്തോണി സ്വാമി എന്ന പൊലീസുകാരനെ ഗുരുമൂര്‍ത്തി ആക്കി വണ്ണിയാര്‍ സമുദായാംഗമാക്കി: സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം

ചെന്നൈ: നടൻ സൂര്യയുടെ വീടിന് സംരക്ഷണമൊരുക്കി പൊലീസ്. ജയ് ഭീം സിനിമയില്‍ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ രംഗത്ത് വന്നതിനെ തുടർന്നാണ് പൊലീസിന്റെ നടപടി.

Also Read:അപകടത്തില്‍പ്പെട്ട വാഹനം റിക്കവറി വാഹനത്തില്‍ കെട്ടി വലിച്ചു കൊണ്ടു പോകവേ വീണ്ടും അപകടം

ചൊവ്വാഴ്ച്ച രാത്രി എട്ടു മണി മുതലാണ് ചെന്നൈ ത്യാഗരായര്‍ നഗറിലെ വീടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടനെതിരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സംരക്ഷയൊരുക്കാൻ പൊലീസ് തീരുമാനിച്ചത്. വലിയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ സൂര്യയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനും നിർദ്ദേശമുണ്ട്.

സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ തങ്ങൾക്കുണ്ടായ അപമാനത്തിന് മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് സംരക്ഷണം ഒരുക്കാൻ പൊലീസ് തയ്യാറായത്.

ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നാല്‍ അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്. പിഎംകെ നേതാവ് അന്‍പുമണി രാമദാസും ആരോപണവുമായി എത്തിയിരുന്നു. അന്‍പുമണി സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

1993 ല്‍ നടന്ന രാജാകണ്ണ് എന്ന ഇരുളര്‍ സമുദായത്തില്‍ പെട്ട യുവാവിന്റെ കസ്റ്റഡി മരണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ പേര് സെങ്കേനി എന്ന് ആക്കിയത് ഒഴിച്ചാല്‍ ഭൂരിഭാഗം കഥാപാത്രങ്ങള്‍ക്കും അതേ പേര് പോലുമാണ് നല്‍കിയത്. സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രുവും പില്‍ക്കാലത്ത് ജസ്റ്റിസ് ചന്ദ്രുവായ, ഇപ്പോള്‍ ചെന്നൈയില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണ്.

എന്നാല്‍ രാജാക്കണ്ണ് എന്ന ആദിവാസിയെ മോഷണക്കുറ്റം ആരോപിച്ച്‌, തല്ലിക്കൊന്നതിന് നേതൃത്വം കൊടുത്തത്, അന്തോണി സാമി എന്നൊരു പൊലീസ്‌കാരന്‍ ആയിരുന്നു. ഇയാള്‍ ക്രിസ്ത്യന്‍ സമുദായക്കാരനാണ്. എന്നാല്‍ ജ്ഞാനവേല്‍ ഈ കഥാപാത്രത്തിന്റെ പേര് ഗുരു മൂര്‍ത്തി ആക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗുരു എന്നത് വണ്ണിയര്‍ സമുദായത്തില്‍ സര്‍വ സാധാരണമായ പേരാണ്.

സിനിമയില്‍ ഗുരു മൂര്‍ത്തിയുടെ വീട് കാണിക്കുന്ന സമയത്ത് ‘വണ്ണിയര്‍ ജാതിയുടെ ‘അഗ്‌നി സിംബല്‍’ ആ വീട്ടില്‍ എടുത്തു കാണിക്കുന്നുണ്ട്. ഇതോടെ സിനിമ ബോധപൂര്‍വം തങ്ങളെ അപമാനിക്കയാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയര്‍ സമുദായ കൂട്ടത്തോടെ ഇളകിയിരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button