KeralaNattuvarthaLatest NewsNewsIndia

ദേശീയപാത ഇനി ആറുവരി, കരാർ ഉറപ്പിച്ചുവെന്ന് മുഖ്യമന്ത്രി: ഭൂവുടമകൾക്ക് രണ്ടിരട്ടി തുക നൽകും

തിരുവനന്തപുരം: ദേശീയപാത ആറുവരിയാക്കുന്നതിന് കരാർ ഉറപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂവുടമകൾക്ക് രണ്ടിരട്ടി തുക നൽകുമെന്നും, ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ജനവാസ മേഖലയിൽ ഫാമിലിയായി വന്ന് പുലിയുടെ വിളയാട്ടം, ഭീതിയോടെ നാട്ടുകാർ

‘പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിൻ്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

‘2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകും’, മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button