NattuvarthaLatest NewsKeralaIndiaNews

ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:എനിക്കിഷ്ടപ്പെട്ട ആൾക്കൊപ്പമാണ് ഞാൻ ഇറങ്ങിപ്പോയത്, എന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കും: ജ്യോത്സ്ന

‘കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നത്. ആ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാടിൻ്റെ നന്മയ്ക്കും അഖണ്ഡതയ്ക്കുമായി നമുക്കൊരുമിച്ചു നിൽക്കാം. നീതിയ്ക്കും തുല്യതയ്ക്കുമായി അടിയുറച്ചു നിൽക്കാം’, മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്. കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നത്. ആ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാടിൻ്റെ നന്മയ്ക്കും അഖണ്ഡതയ്ക്കുമായി നമുക്കൊരുമിച്ചു നിൽക്കാം. നീതിയ്ക്കും തുല്യതയ്ക്കുമായി അടിയുറച്ചു നിൽക്കാം. ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button