PathanamthittaNattuvarthaLatest NewsKeralaNews

ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്ക്: വി എൻ വാസവൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ശരണ വഴികളിൽ ശരണമായ് അഭയം ഹെൽപ്പ് ഡസ്കെന്ന് മന്ത്രി വി എൻ വാസവൻ. മണ്ഡലകാലത്ത് നാനാദേശങ്ങളിൽ നിന്നും വരുന്ന ശബരിമല തീർത്ഥാടകരുടെ ശരണവഴികളിൽ വൈദ്യസഹായവും മറ്റ് സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാ ക്കുന്നതിനുള്ള അതി വിപുലമായ ഹെൽപ്പ് ഡെസ്ക് സംവിധാനം കോട്ടയം മെഡി ക്കൽ കോളേജ് ആശുപത്രിയിൽ നവംബർ 16 ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഹോട്ടൽ ജീവനക്കാർ

‘മണ്ഡലകാലം അവസാനിക്കുന്നതുവരെ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഉണ്ടാവും. കോട്ടയം മെഡി ക്കൽ കോളേജ് ആശുപ്രതിയുടെയും റവന്യൂ വകുപ്പിന്റെയും മേൽനോട്ടത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും സേവാഭാരതിയുടെയും വോളന്റിയർമാരാണ് രാപ്പകൽ ഹെൽപ്പ് ഡെസ്കിൽ സേവനം അനുഷ്ഠിക്കുന്നത്’, മന്ത്രി പറഞ്ഞു.

‘കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തീർത്ഥാ ടകരുടെ എണ്ണം കുറവായിരുന്നു. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് അനുവദിച്ച തുമൂലം തീർത്ഥാടനകരുടെ എണ്ണം വർദ്ധിക്കുവാനുള്ള സാഹചര്യം കണക്കിലെടു ത്താണ് വിപുലമായ ഹെൽപ്പ് ഡെസ്ക് സംവിധാനം ഒരുക്കിയത്’, മന്ത്രി ചൂണ്ടിക്കാട്ടി.

‘അയ്യപ്പഭക്തന്മാരുടെ തീർത്ഥാടനവഴികളിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക വിഷമതകൾ, രോഗാവസ്ഥ, അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തന്മാരെ അടിയന്തിരമായി കാഷ്വാലിറ്റിയിൽ എത്തിക്കൽ, ഡോക്ടർമാരുടെ പരിചരണം ലഭ്യമാക്കൽ, ബന്ധുജനങ്ങളെ വിവരം അറിയിക്കൽ തുടങ്ങിയവയെല്ലാം നിർവ്വഹിക്കുന്നത് 24 മണിക്കൂറും കർമ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന വോളന്റിയർ സംഘമാണ്. ഇന്ത്യയിലെവിടെയും ഓടിയെത്തുന്ന ആംബുലൻസ് സേവനവും ഹെൽപ്പ് ഡെസ്കിൽ 24 മണിക്കൂറും ലഭ്യമാണെന്ന പ്രത്യേകതയും ഉണ്ട്’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button