കൊച്ചി: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തൽ. മോഡലുകൾ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞ് കളഞ്ഞതായി ജീവനക്കാർ പോലീസിനോടു പറഞ്ഞു. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാര്യമാണ് ഇക്കാര്യം ചെയ്തതെന്നും ജീവനക്കാർ മൊഴിയിൽ വ്യക്തമാക്കി.
നേരത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ നശിപ്പിച്ചതിന് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമയടക്കം ആറു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബുധനാഴ്ച രാത്രിയാണ് ആറു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. രണ്ടു ജീവനക്കാരെ ഡിവിആർ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
ഹോട്ടലുടമ പോലീസിന് കൈമാറിയ ഡിവിആറിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയിയെ ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയഹ്‌യുകയായിരുന്നു.
Post Your Comments