NattuvarthaLatest NewsKeralaNewsIndia

സംസ്ഥാനത്തെ സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ, മോഹന വാഗ്ദാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ച് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴിയാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

Also Read:ആയുഷ്‌മാൻ ഭാരത്‌ പദ്ധതി നടത്തിപ്പിലും കേരളം മുന്നിൽ: വി ശിവൻ കുട്ടി

‘ഇതുവരെ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിയിരുന്നതെങ്കിൽ പുതിയ പദ്ധതി വഴി 1 കോടി രൂപ വരെ 5% പലിശ നിരക്കിൽ ലഭ്യമാക്കും. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ 5 വർഷങ്ങൾ കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപ നീക്കി വയ്ക്കും. പദ്ധതിയിൽ 3% സബ്‌സിഡി കേരള സർക്കാരും, 2% സബ്‌സിഡി കെഎഫ്‌സിയും നൽകും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു 1 കോടി രൂപവരെയുള്ള വായ്‌പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്’, മുഖ്യമന്ത്രി പറഞ്ഞു.

‘പദ്ധതി ചെലവിൻ്റെ 90% വരെയാണ് വായ്‌പ നൽകുക. പുതിയ പദ്ധതികൾക്ക് ഒരു കോടി രൂപയ്ക്ക് മുകളിലും വായ്‌പ ലഭിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ
1 കോടി രൂപ വരെ ഉള്ള വായ്‌പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക. 10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും’, മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button