
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാർ പുറത്തു വിട്ട ആയുഷ്‌മാൻ ഭാരത് പദ്ധതി നടത്തിപ്പിന്റെ കണക്കുകളിൽ കേരളം മുന്നിലാണെന്ന് മന്ത്രി വി ശിവൻ കുട്ടി. 2018 സെപ്‌തംബർ മുതൽ കഴിഞ്ഞ സെപ്‌തംബർ 30 വരെ കേരളത്തിൽ 28,22,970 പേർക്കാണ് പദ്ധതിപ്രകാരം പണം വാങ്ങാതെ ആശുപത്രികളിൽ കിടത്തിച്ചികിത്സ നൽകിയതെന്ന് മന്ത്രി പറഞ്ഞു.
Also Read:ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഫാമിലി. Rs.1324/- പ്രീമിയം അടച്ചാല്‍ സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ട്രീറ്റ്മെന്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു ‘സമഗ്ര ആരോഗ്യ പരിരക്ഷ’ സ്കീം ആണിത്. ആധാര്‍ കാര്‍ഡ് ,റേഷന്‍ കാര്‍ഡ് കോപ്പി ഇവയുമായി അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പോയാൽ ഈ പദ്ധതിയുടെ സഹായം ലഭിക്കുന്നതാണ്.
Post Your Comments