പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതോടെ ദര്‍ശനത്തിനായി യുവതി എത്തി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തമിഴ്‌നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരിലെത്തിയത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് യുവതി നാട്ടിലേക്ക് മടങ്ങി.
തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തി സംസാരിച്ചിരുന്ന യുവതി കൊല്ലം സ്വദേശിനിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ട്രെയിനിലാണ് യുവതി ചെങ്ങന്നൂരിലെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്ന പമ്പയിലേക്ക് പോകുന്ന ബസില്‍ യുവതി കയറുകയായിരുന്നു. യുവതി ബസില്‍ കയറിയതോടെ തീര്‍ത്ഥാടകരില്‍ ചിലര്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നു.
സ്ഥലത്തെത്തിയ ചെങ്ങന്നൂര്‍ പൊലീസ് യുവതിയുമായി സംസാരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പൊലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച യുവതി നാട്ടിലേക്ക് മടങ്ങി. യുവതിക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments