മലപ്പുറം: കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ആതമഹത്യാപ്രേരണകുറ്റം, ഗാർഹിക പീഡനം എന്നിവ ചുമത്തി തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിന്റെ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് സുഹൈല നസ്റിനും വിദേശത്ത് ജോലിയുള്ള ബത് ബസ്ത്തും വിവാഹിതരായത്.
ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്
വിവാഹത്തിന് 20 പവൻ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, സ്ത്രീധനം നൽകിയത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും അറിയിച്ചതിനെ തുടർന്ന് ഇതാവർത്തിക്കില്ലെന്ന് ഭർതൃപിതാവ്ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിന് ശേഷവും വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ചത്. അയൽവാസികളെത്തിയാണ് വാതിൽ പൊളിച്ച് അകത്ത് കയറിയത്.
Post Your Comments