KeralaLatest NewsNews

പ്രതീക്ഷിച്ചത് 100 പവൻ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് കാരണം സ്ത്രീധന പീഡനം, ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍

2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും വിവാഹിതരായത്

തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് പിന്നിൽ സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുമ്പ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് സൈനുലാബ്ദീനും കുടുംബവും ഒളിവിലാണ്.

read also: ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച്‌ മുസ്‍ലിം യുവതയെ വഴിപിഴപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു: നാസര്‍ ഫൈസി

2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും വിവാഹിതരായത്. വിവാഹ സമയത്ത് ഭര്‍ത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, കുറച്ചു കാലം കഴിഞ്ഞതോടെ വീട്ടുകാരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാവുകയും യുവതിയെ ഉപദ്രവിക്കാനും തുടങ്ങി. നൂറ് പവനോളം സ്വര്‍ണം സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നെന്നും ഇവര്‍ യുവതിയോട് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സൈനുലാബ്ദീനും കുടുംബവും യുവതിയുടെ വീട്ടുകാരില്‍ നിന്ന് പലതവണ പണം വാങ്ങിയിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സൈനുലാബ്ദീന്റെ മാതാപിതാക്കളും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമടക്കം സെബീനയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു. കേസ് എടുത്തതോടെ ഇവർ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button