കൊച്ചി: സിപിഎമ്മിൽ നിന്നും നടപടി നേരിട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്തായ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസ് എടുത്തത്.
read also: വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു
ബിപിൻ ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. തന്റെ അച്ഛന്റെ കൈയിൽ നിന്ന് പത്ത് ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിന്റെ പേരിൽ ശാരീകമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. സിപിഎം വിട്ട് ബിപിൻ ഇപ്പോൾ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് കേസ്.
Post Your Comments