KeralaNattuvarthaYouthLatest NewsMenNewsWomenBeauty & StyleLife Style

വെളിച്ചെണ്ണയുടെ ഗുണങ്ങൾ അറിയാം, പഴമയെ വീണ്ടെടുക്കാം

മുടിയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും ഒരു വലിയ പരിഹാരമാണ് വെളിച്ചെണ്ണ.
തലയില്‍ എണ്ണ തേക്കുന്നത് ദീര്‍ഘകാലയളവില്‍ ഏറെ ഗുണം ചെയ്യുന്നതാണെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. നരയ്ക്കുന്നത് തുടങ്ങി താരനും ഫംഗസും അകറ്റുന്നതിന് വരെ എണ്ണ തേക്കുന്നത് സഹായകരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Also Read:ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

എണ്ണ പതിവാക്കിയാൽ അകാലനര തടയാനാവുമെന്നാണ് പഴമക്കാർ പറയുന്നത്. അത് മാത്രമല്ല പതിവായി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുമെന്നും, തലയില്‍ പതിവായി എണ്ണ തേച്ചാല്‍ മുടിയെ മലിനീകരണത്തില്‍ നിന്ന് തടയാനാവുമെന്നും പഴമൊഴികളിൽ നിന്ന് നമ്മൾ വായിച്ചറിഞ്ഞതാണ്.

എണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും. പതിവായി ദീര്‍ഘകാലത്തേയ്ക്ക് മുടിക്ക് പോഷണം നല്‍കും. നിങ്ങളുടെ മുടി തികച്ചും വരണ്ടതാണെങ്കില്‍ എണ്ണ തേച്ച ശേഷം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ടൗവ്വല്‍ തലയ്ക്ക് ചുറ്റുമായി കെട്ടുക. ഇത് എണ്ണ തലയോട്ടിയിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button