തിരുവനന്തപുരം: നിത്യേനയുള്ള സിഗരറ്റ് വലി സ്ത്രീകളുടെ ഗർഭധാരണത്തെ ബാധിക്കുമെന്ന് കണ്ടെത്തൽ. പുകവലി ഹൈപ്പോതലാമസ്, തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ എന്നിവയെ ബാധിക്കുകയും തുടർന്ന് സ്ത്രീകളിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Also Read:മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ..
പുകവലിക്കാത്ത സ്ത്രീകളിൽ കാണപ്പെടുന്നതിനെക്കാൾ ഇരട്ടി അളവിലാണ് പുകവലിക്കുന്ന സ്ത്രീകളിലെയും വന്ധ്യതയുടെ അളവ്. ഇത് പുരുഷന്മാരിലും സമാനമാണ്. ഒരു വ്യക്തി ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിനനുസരിച്ച് പ്രത്യുല്‍പ്പാദന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഗർഭധാരണത്തെ ബാധിക്കുന്നു എന്ന് മാത്രമല്ല ഐവിഎഫ് പോലുള്ള ചികിത്സകളുടെ ഫലത്തെ പോലും പുകവലി സ്വാദീനിക്കുന്നുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ സിഗരറ്റ് വലിച്ചാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വരെ കാര്യമായി ബാധിച്ചേക്കാം. പ്രസവ സമയത്തെ ബുദ്ധിമുട്ടുകൾ കുഞ്ഞിനും അമ്മയ്ക്കും അപകടം സംഭവിക്കൽ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പുകയില മൂലം ഉണ്ടാകുന്നുണ്ട്.
Post Your Comments