ചങ്ങനാശ്ശേരി: പെരുന്ന സെൻറ് ആൻറണീസ് പള്ളിയിൽ മോഷണം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് നേർച്ചപെട്ടികളിൽനിന്ന് പണം കവർന്നു. ഓടാമ്പല്‍ തകര്‍ത്തശേഷം വാതിലിനു കുറുകെ അകത്തു നിന്ന് ഇട്ടിരുന്ന ഇരുമ്പുപട്ട നീക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. കുര്‍ബാനക്ക് വിശ്വാസികൾ രാവിലെ ആറോടെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേര്‍ച്ചപ്പെട്ടിയുടെ താഴുകള്‍ തകര്‍ത്തിട്ടുണ്ട്.
Read Also :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. മൂന്നുമാസം കൂടുമ്പോഴാണ് നേർച്ചപ്പെട്ടി തുറക്കുന്നത്. ഇപ്പോള്‍ നേർച്ചപ്പെട്ടി തുറന്നിട്ട് രണ്ടുമാസം കഴിഞ്ഞുവെന്നും ശനിയാഴ്ച രാത്രി 11.30ന് ശേഷമാണ് മോഷണം നടന്നതെന്നും പള്ളി വികാരി പറഞ്ഞു.
മേശകളും അലമാരകളും തുറന്നു നോക്കിയ മോഷ്ടാവ് കുര്‍ബാനക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അലമാരയില്‍ നിന്നും വാരിവലിച്ചിട്ടു. മറ്റു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലായെന്നാണ് പ്രാഥമിക നിഗമനം. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചു. കതകില്‍ നിന്നും അലമാരയില്‍ നിന്നും വിരലടയാളം ലഭിച്ചിട്ടുണ്ട്.
Post Your Comments