Latest NewsInternationalOmanGulf

യുഎൻ അംഗത്വം നേടിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾ: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്

മസ്‌കത്ത്: പ്രത്യേക സ്റ്റാംപ് പുറത്തിറക്കി ഒമാൻ പോസ്റ്റ്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാംപ് പുറത്തിറക്കിയത്. ഒമാൻ ഫോറിൻ മിനിസ്ട്രിയുമായി ചേർന്നാണ് ഒമാൻ പ്രത്യേക സ്റ്റാപ് പുറത്തിറക്കിയത്. 2021 നവംബർ 14-ന് ഒമാൻ ഫോറിൻ മിനിസ്ട്രിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാംപ് പ്രകാശനം ചെയ്തത്. ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയ അവസരത്തിൽ സയ്യിദ് താരിഖ് ബിൻ തൈമൂർ അൽ സൈദ് യു എനിൽ നടത്തിയ ആദ്യത്തെ പ്രസംഗത്തിന്റെ ദൃശ്യം സ്റ്റാംപിൽ ആലേഖനം ചെയ്തിട്ടുണ്ട്.

Read Also: പിതാവിന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പതിന്നാലുകാരിയെ കടന്നുപിടിച്ച 40കാരന്‍ പിടിയിൽ

ഒമാൻ ക്യാബിനറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സൈദിന്റെ രക്ഷാകർത്തൃത്വത്തിലാണ് ചടങ്ങ് നടന്നത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി, ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി എൻജിനീയർ സൈദ് ബിൻ ഹമൂദ് ബിൻ സൈദ് അൽ മവാലി, ഫോറിൻ മിനിസ്ട്രി, ഒമാൻ പോസ്റ്റ് എന്നീ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

1971 ഒക്ടോബർ 8-നാണ് 131-മത് അംഗ രാജ്യമായി ഒമാൻ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്.

Read Also: വീട്ടിലെ ഭക്ഷണം വേണം: ആദ്യം ജയിലിലെ ഭക്ഷണം കഴിക്കൂവെന്ന് മുൻ മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ് മുഖിനോട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button