
ഓച്ചിറ : പിതാവിന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ക്‌ളാപ്പന പാട്ടത്തില്‍ കടവ് സ്വദേശി കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also :നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു : ഉള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്തി
ഇയാൾ ആദ്യം പെണ്‍കുട്ടിയുടെ പിതാവിന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കി. ശേഷം വീട്ടിലെത്തിയ ഇയാൾ പതിനാലുകാരിയെ കടന്നു പിടിക്കുകയായിരുന്നു. ഓച്ചിറ പൊലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments