ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്രാ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അനില്‍ ദേശ് മുഖിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജയിലില്‍ കിടക്ക വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ, വീട്ടില്‍ പാചകംചെയ്ത ഭക്ഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാനും ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നവംബര്‍ രണ്ടിനാണ് മഹാരാഷ്ട്രാ മുന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന അനിൽ ദേശ് മുഖ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലാകുന്നത്. മുംബൈ പോലീസ് മുന്‍ കമ്മീഷണര്‍ പരംബീര്‍ സിങ് അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് ഇഡി ഓഫീസില്‍ 12 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ദേശ് മുഖിനെതിരെ ഏപ്രിലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments