ദുബായ്: ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഫൈനലില്‍ ഓസ്ട്രേലിയയുടെ വിജയശില്‍പിയായ മിച്ചല്‍ മാര്‍ഷ്. ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം.
ദുബായില്‍ മാര്‍ഷ് 31 പന്തില്‍ ഫിഫ്റ്റി തികച്ചപ്പോള്‍ ഇതേ മത്സരത്തില്‍ തന്നെ 32 പന്തില്‍ അമ്പത് തികച്ച കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ റെക്കോര്‍ഡ് തകര്‍ത്തു.
Read Also:- പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
2014ല്‍ ഇന്ത്യക്കെതിരെ 33 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 92 റൺസും ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം 66 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് മാര്‍ഷ് ഓസീസിന്റെ വിജയശില്‍പിയായത്.
Post Your Comments