KozhikodeKeralaNattuvarthaLatest NewsNewsIndia

കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നെന്മണ്ട കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ ഗ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read:പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന

നന്മണ്ട സ്വദേശി ബിജു (47) എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാങ്കില്‍ അതിക്രമിച്ച്‌ കയറി ഇയാള്‍ യുവതിയെ വെട്ടുകയായിരുന്നുവെന്നും അക്രമത്തിന്റെ കാരണമെന്താണെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. ഈ പോരായ്മ പരിഹരിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും നിയമപരമായി സംരക്ഷിക്കപ്പെടുന്നതിനു പര്യാപ്തമായൊരു നിയമം കൊണ്ട് വരുന്നതിനു സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളെ സഹായിക്കാനായി ജില്ലകളിലെ വനിതാ ഹെൽപ് ലൈൻ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കാൻവേണ്ട അംഗബലവും സംവിധാനവും നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button