CricketLatest NewsNewsIndiaInternational

പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന

രവി ശാസ്ത്രി അഹമ്മദാബാദിലേക്ക്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് വിപുലീകരിച്ചതോടെ അനുഭസമ്പന്നരായ പരിശീലകർക്ക് വേണ്ടി വലവിരിച്ച് ടീമുകൾ. ഐപിഎൽ 2022ൽ അരങ്ങേറുന്ന ലഖ്നൗ ആസ്ഥാനമാക്കിയുള്ള പുതിയ ടീമിനായി ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകൻ ഗാരി കേസ്റ്റൻ തന്ത്രങ്ങൾ മെനയുമെന്നാണ് സൂചന. മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്ര ടീമിന്റെ ഉപദേശകനായേക്കും.

Also read:രാവണന്റെ പുഷ്പകവിമാനം സത്യമോ മിഥ്യയോ? ഗവേഷണത്തിനൊരുങ്ങി ശ്രീലങ്ക; ഇന്ത്യയുടെ സഹായം തേടും

നേരത്തെ ഡൽഹി, ബാംഗ്ലൂർ ടീമുകളെ ഐപിഎല്ലിൽ കേസ്റ്റൺ പരിശീലിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ കെസ്റ്റനൊപ്പം നെഹ്രയും ഉണ്ടായിരുന്നു. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോൾ കേസ്റ്റൻ പരിശീലകനും നെഹ്ര പ്രധാന ബൗളറുമായിരുന്നു.

കൂടാതെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയ ടീമിന്റെ പരിശീലകനാകുമെന്നും റിപ്പോർട്ടുണ്ട്. ബൗളിംഗ് കോച്ചായി ഭരത് അരുണിനെയും ഫീൽഡിംഗ് കോച്ചായി ആർ ശ്രീധറെയും അഹമ്മദാബാദ് നിയമിച്ചേക്കും. ഇരുവരും ശാസ്ത്രിക്കൊപ്പം ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button