കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. നഗരസഭയില്‍ ഭരണം പിടിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ എല്‍ഡിഎഫിലെ ടി.എന്‍. മനോജിന് യോഗത്തിന് എത്താന്‍ കഴിയാതിരുന്നതോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
Read Also : എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആകെയുള്ള 52 സീറ്റില്‍ 22 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സിക്ക് കിട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷീജ അനിലിന് 21 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥി റീബാ വര്‍ക്കി 8 വോട്ടാണ് നേടിയത്. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ തമ്മില്‍ നടന്ന രണ്ടാം തെരഞ്ഞെടുപ്പിലും 22-21 ആയിരുന്നു വോട്ട് നില. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്.
സെപറ്റംബര്‍ 24 ന് ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.
Post Your Comments