PalakkadNattuvarthaLatest NewsKeralaNewsCrime

കൊലപാതകത്തിന് പിന്നില്‍ പൂവന്‍ കോഴിയെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം: പ്രതികള്‍ പിടിയില്‍

പ്രദേശത്തെ വീടുകളില്‍ നിന്ന് പതിവായി പൂവന്‍കോഴികളെ കാണാതായിരുന്നു

പാലക്കാട്: പെയിന്റിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പൂവന്‍ കോഴികളെയും നായയെയും കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മധുക്കരയില്‍ പെയിന്റിംഗ് തൊഴിലാളിയായ പാലത്തുറയിലെ എം. വിജയന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.

Read Also : മണിപ്പൂര്‍ ഭീകരാക്രമണം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജവാന്മാരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗ്

മലുമിച്ചാംപട്ടിയിലെ എസ്. സാബിര്‍ (24), മധുക്കരയിലെ വിദ്യാര്‍ത്ഥി എസ്. ധനുഷ് (25), പോത്തനൂര്‍ ഗുണേശ്വരപുരത്തെ ഹരിഹരന്‍ (21), സുഗരാപുരത്തെ കോളേജ് വിദ്യാര്‍ത്ഥി ആര്‍. പരുതി വനിയക്ക് (22), മധുക്കര അറ്റ്‌ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ത്ഥി ബിനാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശത്തെ വീടുകളില്‍ നിന്ന് പതിവായി പൂവന്‍കോഴികളെ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ടും ധനുഷും ബിനാസും വളര്‍ത്തുന്ന നായക്കുട്ടികളില്‍ ഒന്നിനെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button