MalappuramNattuvarthaLatest NewsKeralaIndiaNews

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറം ജില്ലയിലെ മങ്കടയിലാണ് സംഭവം. ഇതേ കേസിൽ കഴിഞ്ഞ മാസം 20ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read:ദേവിക്ക് ‘ഇരിക്കാൻ’ ക്ഷേത്രം, ആഭരണം, കാർ: നൽകിയത് അരക്കോടി, തിരികെ ചോദിച്ച വീട്ടമ്മയുടെ തലയിൽ തേങ്ങ കൊണ്ട് ഇടിച്ചു

12 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച്‌ പല തവണ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയ്ക്ക് മുൻപാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ചിറയില്‍ വിനീഷ് (33) ആണ് കീഴടങ്ങിയത്.

2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച്‌ വിനീഷ് പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. അതേത്തുടർന്ന് ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് കൂട്ടു നിന്നതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button