കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് പണവും സ്വർണവുമായി മുങ്ങി. ഏഴു പവന്റെ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായിട്ടാണ് ഹോംനഴ്‌സ് കടന്ന് കളഞ്ഞത്. തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ യോഗേഷിന്റെ ഭാര്യയുടെ ആഭരണമാണ് നഷ്ടപ്പെട്ടത്. ഇവർ ശുചിമുറിയിൽ പോയി തിരിച്ചു വന്നപ്പോഴാണ് ഹോംനഴ്‌സിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് സംശയം തോന്നിയപ്പോഴാണ് ഫോണും പണവും ആഭരണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
Read Also : സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന : രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
യോഗേഷിന്റെ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്. യോഗേഷിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments