ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ 2022 ൽ പൂർത്തിയാകും. 2022 സെപ്തംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി 5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന ശേഷിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഷെറാട്ടൺ ഗ്രാൻഡ് ദോഹ ഹോട്ടലിൽ നടന്ന 54-ാമത് അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷന്റെ (എഎസിഒ) വർഷി ജനറൽ യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് നിലവിൽ വിമാനത്താവളത്തിനുള്ളത്. കോവിഡ് വൈറസ് വ്യാപനത്തിന് മുൻപ് ആഗോള തലത്തിലുള്ള 180 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സർവീസ് നടത്തിയിരുന്നത്.
Post Your Comments