തിരുവനന്തപുരം: നവംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം. തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംഡിസംബര് 15 വരെ പ്രത്യേക കാമ്പയിന് നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്.അനിൽ പറഞ്ഞു..
Also Read:കറാച്ചിയിൽ അജ്ഞാത രോഗം പടരുന്നു: പാകിസ്ഥാൻ ആശങ്കയിൽ
2021 ഏപ്രിലോടെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ മുന്നോടിയായി കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പുവരുത്താനാണ് കാമ്പയിന്. റേഷൻ കാർഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയില്‍ കടന്നുകൂടിയ പിഴവുകള്‍ തിരുത്താനും എല്‍.പി.ജി, വൈദ്യുതി കണക്ഷന് എന്നിവയിലുണ്ടയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും കാമ്പയിന് കാലത്ത് സാധിക്കും.
അതേസമയം, എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ പിഴവ് തിരുത്തല്‍ കാമ്പയിന് നടത്തും. റേഷന്‍ കാര്‍ഡുകളുടെ തരംമാറ്റല്‍, കാര്‍ഡിലെ വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയിലെ മാറ്റം ഈ പദ്ധതി പ്രകാരം സാധിക്കില്ല.
Post Your Comments